rank

തൊടുപുഴ: എം ജി സർവ്വകലാശാലയുടെ ഈ വർഷത്തെ ബി എഡ് ഇംഗ്ലീഷ് പരീക്ഷയിൽ സെന്റ് തോമസ് ട്രെയിനിംഗ് കോളേജ്, മൈലക്കൊമ്പിൽ നിന്നും ഒന്നാം റാങ്ക് കരസ്ഥമാക്കിയ ബീമ നാസറിന് മുസ്‌ലിം യൂത്ത് ലീഗ് തൊടുപുഴ മുനിസിപ്പൽ കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. തൊടുപുഴ പ്രിയം ഗാർമെന്റ്‌സ് ഉടമ നാസർ ഉക്കിണിവീട്ടിലിന്റെയും ഷാജിത നാസറിന്റെയും മകളാണ്. മുസ്‌ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് പി കെ മൂസ ഉപഹാരം നൽകി . ചടങ്ങിൽ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി എച്ച് സുധീർ, ജനറൽ സെക്രട്ടറി ഇ എ എം അമീൻ, മുനിസിപ്പൽ പ്രസിഡന്റ് എം എസബീർ, ജനറൽ സെക്രട്ടറി ഷാഹുൽ കപ്രാട്ടിൽ, ട്രഷറർ പി ബി അനസ്, നേതാക്കളായ പി എൻ സിയാദ്, റ്റി കെ അബ്ദുൽ കരീം, പി എം ഷാനവാസ് എന്നിവർ പങ്കെടുത്തു.