nivedh

ഇടുക്കി: ബേക്കേഴ്സ് അസോസിയേഷൻ കേരള (ബേക്ക്)യുടെ യുവജന വിഭാഗമായ ബേക്ക് സ്മാർട്ട് ടീം ജില്ലാ കൺവെൻഷൻ തൊടുപുഴ വ്യാപാരി ഭവനിൽ നടന്നു. ബേക്ക് സ്മാർട്ട് ടീം ജില്ലാ പ്രസിഡന്റ് നിവേദ് നാഥ് ഉദ്ഘാടനം ചെയ്തു. ബേക്ക് ജില്ലാ പ്രസിഡന്റ് സി.ആർ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.

ബേക്ക് സംസ്ഥാന പ്രസിഡന്റ് കിരൺ എസ്. പാലക്കൽ, ജനറൽ സെക്രട്ടറി ബിജു പ്രേംശങ്കർ, ജില്ലാ സെക്രട്ടറി ഡോൺ ബാസിൽ കുര്യൻ, റിംഷാദ്, അർച്ചിനേദ്, ഷോജിൽ എന്നിവർ പ്രസംഗിച്ചു.ബേക്ക് സ്മാർട്ട് ടീം ജില്ലാ ഭാരവാഹികളായി സി.എസ്. രാഹുൽ (പ്രസിഡന്റ്), ശ്രീകാന്ത് പിള്ള (സെക്രട്ടറി), ജിതിൻ കുര്യൻ (ട്രഷറർ), സി.കെ. മനു (ഓർഗനൈസിംഗ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.