radhakrishnan

പീരുമേട്: തിരുവിതാംകൂർ ദേവസ്വത്തിന്റെ കീഴിലുള്ള അതി പുരാതന ക്ഷേത്രമായ പെരുവന്താനം വള്ളിയങ്കാവ് ദേവീക്ഷേത്രം ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ സന്ദർശിച്ചു. ആദ്യമായി വള്ളിയാങ്കാവ് ദേവീക്ഷേത്രത്തിൽ എത്തിയ മന്ത്രിക്ക് ക്ഷേത്രത്തിന്റെ ചരിത്രം മേൽ ശാന്തി വാസുദേവൻ നമ്പൂതിരി വിശദീകരിച്ചു . ക്ഷേത്രം പ്രതിനിധികളും നാട്ടുകാരുംജനപ്രതിനിധികളും ചേർന്ന് മന്ത്രിക്ക് സ്വീകരണം നൽകി. സ്വീകരണ സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു അദ്ധ്യക്ഷനായിരുന്നു. സിപിഎം നേതാവ് കെ.ജെ. തോമസ്, ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.എസ്.രാജൻ, എം.സി.സുരേഷ് ,ഒ.വി. ജോസഫ്എന്നിവർ സംസാരിച്ചു. മന്ത്രി കെ. രാധാകൃഷ്ണൻ ക്ഷേത്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി. കുപ്പക്കയം മുതൽ വള്ളിയാങ്കാവ് ക്ഷേത്രം വരെ തകർന്ന് കിടന്ന റോഡ് പുനർ നിർമ്മിക്കാൻ റീബിൽഡ് പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ അഞ്ചു കോടി രൂപ അനുവദിച്ചിരുന്നു.