25വാഹനങ്ങൾക്ക് സുരക്ഷാപിഴവ്.
അടിമാലി/ പീരുമേട് : സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായിദേവികുളം, പീരുമേട് താലൂക്കിലെ രണ്ടാം ഘട്ട സ്കൂൾ വാഹന പരിശോധനയിൽ 25വാഹനങ്ങൾക്ക് സുരക്ഷാപിഴവ്. ഇതേത്തുടർന്ന്ഈ വാഹനങ്ങൾ പുനപരിശോധനയ്ക്കായി തിരിച്ചയച്ചു. ദേവികുളം താലൂക്കിൽ 56വാഹനങ്ങൾ പരിശോധിച്ചതിൽ വിവിധ കാരണങ്ങൾ കൊണ്ട് 17വാഹനങ്ങളും പീരുമേട്ടിൽ 75 വാഹനങ്ങളിൽ എട്ടെണ്ണവുമാണ് പിൻതള്ളപ്പെട്ടത്. ദേവികുളത്ത് പാസായ വാഹനങ്ങൾക്ക് സ്റ്റിക്കർ പതിച്ചു. മടങ്ങിയ വാഹനങ്ങൾ പുന:പരിശോധനക്കായി തകരാർ പരിശോധിച്ച് ഹാജരാക്കാൻ നിർദ്ദേശിച്ചു.ഗുരുതരമായ തകരാർ കണ്ടെത്തിയ എട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദ് ചെയ്യുകയും ചെയ്തു. പരിശോധനയിൽ എം വി ഐമാരായ ചന്ദ്രലാൽ കെ കെ,ദീപു എൻ കെ, എ എം വി ഐ മാരായ ഫവാസ് സലീം, അബിൻ ഐസക്ഓഫിസ് ജീവനക്കാരായ പ്രദീപ് കുമാർ കെ പി, ഉഷസ് പോൾ എന്നിവർ പങ്കെടുത്തു.
പീരുമേട് താലൂക്കിലെ സ്‌കൂൾ വാഹനങ്ങളുടെ മൂന്നാം ഘട്ട പരിശോധന കുട്ടിക്കാനം മാരീഗിരി സ്‌കൂൾ അങ്കണത്തിൽ നടന്നു. പീരുമേട് മോട്ടോർ വാഹന കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ എട്ട് സ്‌കൂൾ വാഹനങ്ങൾ വിവിധ കാരണങ്ങളാൽഫിറ്റ്നസ് ഇല്ലാത്തതിനാൽ മടക്കി അയച്ചത്. . വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയ കാരണങ്ങളെല്ലാം പരിഹരിച്ച് വീണ്ടും പരിശോധനയ്ക്ക് കൊണ്ടുവരാൻ നിർദ്ദേശിച്ചു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിശദമായി പരിശോധിച്ചതിനുശേഷം സ്റ്റിക്കർ പതിച്ചാണ് വാഹനം പുറത്തേക്ക് വിടുന്നത്.
റോഡ് സുരക്ഷാ
ക്ലാസ് ശനിയാഴ്ച്ച
ദേവികുളം ജോ. ആർ. ടി. ഒയുടെ പരിധിയിൽ വരുന്ന സ്‌കൂൾ ബസ് ഡ്രൈവർമാർക്കുള്ള റോഡ് സുരക്ഷാ ക്ലാസ് ജൂൺ ഒന്നാം തീയതി അടിമാലി വിശ്വദീപ്തി സ്‌കൂളിൽ നടത്തും. രാവിലെ 9 മുതൽ 1.30 വരെയാണ് ക്ലാസ്. മോട്ടോർ വാഹന നിയമങ്ങൾ, സ്‌ട്രെസ് മാനേജ്‌മെന്റ്, ഫസ്റ്റ് എയ്ഡ്ആന്റ് ബേസിക് ലൈഫ് സപ്പോർട്ട് എന്നീ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസ് കൈകാര്യം ചെയ്യും. ദേവികുളം താലൂക്കിലെ സ്‌കൂൾ ഡ്രൈവർമാർ നിർബന്ധമായും ഹാജരാകണമെന്ന് ജോ ആർ ടി ഒ .ടി എച്ച് എൽദോ അറിയിച്ചു.