കട്ടപ്പന :മൃഗസംരക്ഷണ വകുപ്പിലെ 30 വർഷത്തേ സേവനത്തിന് ശേഷം കട്ടപ്പന വെറ്ററിനറി പോളി ക്ലിനിക്കിലെ അസി.റ് ഡയറക്ടർ തസ്തികയിൽ നിന്നുംവിരമിക്കുന്ന ഡോ. പി .വി ഗീതമ്മയ്ക്ക് സഹ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ ജെ ബെന്നി ഉദ്ഘാടനം ചെയ്തു.
കട്ടപ്പന ആർ ഏ എച്ചി സി അസ്സി. പ്രൊജ്രക്ട് ഓഫീസർ ഡോ. ശാലിനി വിൽസസൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ നഗരസഭ കൗൺസിലർ ജോയ് വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. സി പി ഐ മണ്ഡലം സെക്രട്ടറി വി ആർ ശശി, ഡോ. പി വി മാത്യു, ഡോ. ജോസഫ് ഇ മാത്യു, ഡോ. ജേക്കബ് കെ എം,, എൻ ജി ഒ അസോസിയേഷൻകി ജില്ലാ പ്രസിഡന്റ് ഷിഹാബ് പരീത്,ഡോ. ഹരിത,ഡോ.ആര്യ കൃഷ്ണൻ, ഡോ. കാർത്തിക, ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ജില്ലാ സെക്രട്ടറി ഡോ. വിഷ്ണു പ്രകാശ് എന്നിവർ സംസാരിച്ചു.