കട്ടപ്പന :എംജി യൂണിവേഴ്സിറ്റി ബിഎസ്സി കെമിസ്ട്രിയിൽ രണ്ടാം റാങ്ക് നേടിയ കട്ടപ്പന നരിയംപാറ സ്വദേശി പുലിയാതോട്ടത്തിൽ അശ്വിനിദേവ് സുരേഷിനെ അനുമോദിച്ചു. . മാന്നാനം കെ ഈ കോളേജ് വിദ്യാർത്ഥിയായിരുന്ന അശ്വിനിദേവ് പ്രതിസന്ധികളെ അതിജീവിച്ച് കഠിനപ്രയത്നത്തിലൂടെ അശ്വനിദേവ് കരസ്ഥമാക്കിയ റാങ്ക് കലാലയത്തിനും നാടിനും വലിയ അഭിമാനമാണ് സമ്മാനിച്ചിരിക്കുന്നത്. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നേതാക്കൾ വീട്ടിലെത്തി അശ്വിനിദേവിനെ അനുമോദിച്ചത്.കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, നഗരസഭ കൗൺസിലർ ഷജിമോൾ ഷാജി, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എ എൻ സന്തോഷ് , രഞ്ജു എഴുത്തുപുര,എന്നിവരാണ് ശ്വിനിദേവിന്റെ വീട്ടിലെത്തി മെമന്റോ നൽകി അനുമോദിച്ചത്.