pantham

തൊടുപുഴ :കേരള മദ്യ നയ അഴിമതിയിൽ ഉത്തരവാദിയായ എക്‌സൈസ് മന്ത്രി എം. ബി. രാജേഷ് രാജി വെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും യോഗവും നടത്തി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബിലാൽ സമദ് ആദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിബിൻ അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റുമാരായ റഹ്മാൻ ഷാജി, അൽത്താഫ് സുധീർ, ജോമിഷ് ജോർജ്, അലൻ കെ ജോസ് എബി ജോർജ് ഡിസിസി മെമ്പർ കെഎം ഷാജഹാൻ എന്നിവർ പ്രസംഗിച്ചു. ഫസൽ സുലൈമാൻ,ഫസൽ അബ്ബാസ്,ഷനോ ഗോപിനാഥ്, ജോസിൻ,ജെറിൻ ജോർജ്, ആകാശ് അഗസ്റ്റിൻ സണ്ണി, ടൈറ്റസ് മുള്ളരിങ്ങാട്, സെബിൻ ആന്റണി എന്നിവർ നേതൃത്വം നൽകി.