കഞ്ഞിക്കുഴി: എസ്.എൻ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സോഷ്യോളജി (എച്ച്.എസ്.എസ്.ടി),​ ഇക്കണോമിക്സ്, ബോട്ടണി, സുവോളജി, ഇംഗ്ലീഷ് (എച്ച്.എസ്.എസ്.ടി ജൂനിയർ) വിഷയങ്ങളിലും വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി (സീനിയർ), ബയോളജി (ജൂനിയർ) വിഷയങ്ങളിലുമുള്ള താത്കാലിക അദ്ധ്യാപക ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി ജൂൺ എട്ടിന് രാവിലെ 11ന് കഞ്ഞിക്കുഴി എസ്.എൻ ഹയർ സെക്കൻഡറി ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കുന്നതാണെന്ന് മാനേജർ അറിയിച്ചു.