മുട്ടം: മഴ ശക്തമായതിനെ തുടർന്ന് മലങ്കര അണക്കെട്ടിലെ നാല് ഷട്ടറുകൾ 20 സെന്റി മീറ്റർ വീതം ഉയർത്തി. 2, 3, 4, 5 എന്നിങ്ങനെ ഷട്ടറുകളാണ് ഉയർത്തിയത്. അണക്കെട്ടിൽ ഇന്നലത്തെ ജലനിരപ്പ് 39.40 മീറ്ററാണ്. പരമാവധി സംഭരണ ശേഷി 42 മീറ്ററാണ്. ഷട്ടറുകൾ ഉയർത്തിയതിനെ തുടർന്ന് 27.068 ഘന അടി വെള്ളമാണ് തൊടുപുഴയാറ്റിലേക്ക് ഒഴുക്കി വിടുന്നത്. മലങ്കര മിനി ജലവൈദ്യുതി പദ്ധതിയിൽ ഇന്നലെ 60,825 യൂണിറ്റാണ് ഉത്പാദനം നടത്തിയത്‌.