george-augustin

അടിമാലി : നൂതന വിദ്യാഭ്യാസ പ്രവർത്തനത്തിലൂടെ നാടിന്റെ പുരോഗതിയാണ് സംസ്ഥാന സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്ന് ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് അഗസ്റ്റിൻ പറഞ്ഞു. .കെ.എസ്.ടി. എഫ്. സംസ്ഥാന ക്യാമ്പ് ആനക്കുളത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പരിശീലന നിലവാരം മെച്ചപ്പെടുത്തി അദ്ധ്യാപകരെ ഉർജസ്വലരാക്കാനുള്ള പദ്ധതി പ്രശംസ അർഹിക്കുന്നതാണ്. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഗുണകരമായ വിധത്തിൽ വിദ്യാഭ്യാസ കലണ്ടർ ക്രമീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ. എസ്. ടി. എഫ്. സംസ്ഥാന പ്രസിഡന്റ് എം. കെ. ബിജു അദ്ധ്യക്ഷത വഹിച്ചു.ജെയിംസ് സേവ്യർ,ജോസഫ് വർഗീസ്,അമ്പിളി മോഹനൻ,ജെ. ആർ. സാലു,കോശി എബ്രഹാം,ജെബി തോമസ്, നൈസി മാത്യു,ഷൈജു അഗസ്റ്റിൻ,ജോഷി ഫ്രാൻസിസ്,പി.മനോജ് കുമാർ, സജി ചെറിയാൻ, സിജു ജോസഫ് തുടങ്ങിയവർ സംസാരിച്ചു.