അടിമാലി: സർദാർ പട്ടേൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാൻസ്ഡ് റിസേർച്ച് ആൻഡ് ഡവലപ്പ്‌മെന്റൽ സ്റ്റഡീസിന് കീഴിൽ പ്രവർത്തിക്കുന്ന സോഷ്യോ ഇക്കണോമിക് എൻവോൺമെന്റ് ഡവലപ്‌മെന്റ്ര് സൊസൈറ്റിയുടെ ( സീഡ്) നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക്സബ്സിഡിയോടെസ്‌കൂൾ കിറ്റ് വിതരണം നടത്തി.കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം സൊസൈറ്റി സെക്രട്ടറി സൂസൻ ജോസ് നിർവഹിച്ചു. ബ്ലോക്കിന് കീഴിൽ 1000 ഓളം കുട്ടികൾക്കാണ് കിറ്റ് വിതരണം ചെയ്യുന്നത്.അമ്പത് ശതമാനം സബ്സിഡി തുകയ്ക്ക് ശേഷമുള്ള പണമടച്ച് ബുക്ക് ചെയ്ത 91വനിതകൾക്ക് സ്‌കൂട്ടികളും, ഫലവൃക്ഷ തൈകൾക്ക് അപേക്ഷ നൽകിയ 100 പേർക്ക് തൈകളും വിതരണം ചെയ്തിരുന്നു. ഏപ്രിൽ 30 വരെ വളത്തിന് അപേക്ഷ നൽകിയിരുന്നവർക്ക് ജൂൺ 15 നകം വളം നൽകുമെന്ന്സീഡ് സൊസൈറ്റി പ്രസിഡന്റ് സുനി കുര്യൻ അറിയിച്ചു.സെക്രട്ടറി സൂസൻ ജോസ്, ട്രാഷറർ ഷൈല ജോസ്, ബിന്ദു ബാബു, അനിത പ്രദീപ്, പ്രമോട്ടർമാരായ ഷെജില, ജയൻഎന്നിവർ പങ്കെടുത്തു.