തൊടുപുഴ : ഡിവൈൻ മേഴ്‌സി ഷ്രൈനിൽ എല്ലാമാസവും ആദ്യത്തെ ശനിയാഴ്ച നടക്കുന്ന രാത്രി ആരാധന നാളെ നടക്കും. പുതിയ അധ്യയന വർഷത്തലേക് ഒരുക്കമായി എല്ലാകുട്ടികളെയും അധ്യാപകരെയും മാതാപിതാക്കളെയും സമർപ്പിച്ചാണ് ഈ മാസത്തെ രാത്രി ആരാധന നടക്കുന്നത്. വൈകിട്ട് 4.30 മണിക്ക് കുരിശിന്റെ വഴി പ്രാർത്ഥനയോടെ ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന. 6.30 മണിക്ക് നടക്കുന്ന വചന ശുശ്രൂഷയ്ക്ക് ഫാ. ജോർജ് ചേറ്റൂർ നേതൃത്വം നൽകും. 8.45ുാ മണിക്ക് ദിവ്യകാരുണ്യപ്രദക്ഷിണവും ജപമാല പ്രദക്ഷിണവും ഉണ്ടായിരിക്കും. 9.30 ന് സമാപനആശിർവാദത്തോടെ ശുശ്രൂഷകൾ അവസാനിക്കുമെന്ന് ഷ്രൈൻ റെക്ടർ ഫാ. ജോർജ് ചേറ്റൂർ വൈസ് റെക്ടർ ഫാ. ആന്റണി വിളയിപ്പിള്ളിൽ എന്നിവർ അറിയിച്ചു