തൊടുപുഴ: എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന വി എസ് എം നസീറും സംസ്ഥാന കൗൺസിൽ അംഗമായിരുന്ന എസ് .ഉഷകുമാരിയും ഇന്ന് സർവീസിൽ നിന്നും വിരമിക്കും.1996 തൊടുപുഴ നഗരസഭ ഓഫീസിൽ സർവീസിൽ പ്രവേശിച്ച വി എസ് എം നസീർ 28 വർഷത്തെ സർക്കാർ സർവീസിനു ശേഷമാണ് വിരമിക്കുന്നത്.

2006 ൽ രാജാക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സർവ്വീസിൽ പ്രവേശിച്ചു എസ്. ഉഷാകുമാരി 18 വർഷത്തെ സർക്കാർ സർവ്വീസ് പൂർത്തീയാക്കിയാണ് സേനാപതി പി.എച്ച് സി യിൽ നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയിൽ നിന്നും വിരമിക്കുന്നത് .