തൊടുപുഴ: വനിതാലീഗ് കാമ്പയിൻ റൈസ് ആന്റ് ത്രൈവ് ജില്ലാ തല ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് സുഹ്റ മമ്പാട് നിർവ്വഹിച്ചു. ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ വനിതകളുടെ രാഷ്ട്രീയ പഠനവും ജാഗ്രതയും പ്രധാനമാണന്ന് അവർ പറഞ്ഞു.വനിതാലീഗ് ജില്ലാ പ്രസിഡന്റ് ഷഹന ജാഫർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം ജുബൈരിയ ഷുക്കൂർ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂർ, ട്രഷറർ ടി.കെ. നവാസ്, സെക്രട്ടറി പി.എൻ. സീതി, ദേവികുളം മണ്ഡലം പ്രസിഡന്റ് പി.എ. ബഷീർ ആനച്ചാൽ, തൊടുപുഴ മണ്ഡലം ജന. സെക്രട്ടറി എം.എ. കരിം, എ.എം. സമദ്, പി.കെ. മൂസ, എ.എം. നജീബ്, അഡ്വ. സി.കെ. ജാഫർ സംസാരിച്ചു. ഹഫ്സ സമദ്, ഷീജ നൗഷാദ്, സർജ മുജീബ്, റസിയാ കാസിം, ലൈലാ കരീം, ഷമീന നാസർ, സെറീന സലീം പങ്കെടുത്തു. ജനറൽ സെക്രട്ടറി ബീമ അനസ് സ്വാഗതവും ട്രഷറർ സൽമ ബഷീർ നന്ദിയും പറഞ്ഞു.