പീരുമേട്: കരടിക്കുഴി കുരുശുമേട്ടിൽ ഇന്നലെ ജനവാസമേഖലയിൽ ഇരങ്ങിയ കാട്ടുപോത്തു പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. തേയിലതോട്ടത്തിന് സമീപം ഇറങ്ങിയ കാട്ടുപോത്ത് ചുറ്റിതിരിഞ്ഞ്കർഷകർ താമസിക്കുന്ന ഏലക്കാടിന് സമീപം നില ഉറപ്പിച്ചിരിക്കുകയാണ്. ജനങ്ങൾ ഇതോടെ ഭീതിയിലായിരിക്കയാണ്.തോട്ടങ്ങളിൽ പണിക്കെത്തുന്ന തൊഴിലാളികളും , കുട്ടികളും റോഡിലൂടെ നടക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് പഴയ പാമ്പനാറിൽദേശീയ പാതയിൽ ഇറങ്ങിയ കാട്ട്‌പോത്ത് ടൗണിലൂടെ ഇറങ്ങി നടന്ന് ജനങ്ങളെ ഭീതിയിലാക്കിയിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമായി.