cleaning

കട്ടപ്പന :സിഐടിയു സ്ഥാപക ദിനത്തോടനുബന്ധിച്ച് കട്ടപ്പന താലൂക്ക് ആശുപത്രിയും പരിസരവും ശുചിയാക്കി സി.ഐ.ടിയു പ്രവർത്തകർ. കട്ടപ്പന ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന താലൂക്ക് ആശുപത്രിയും പരിസരവുമാണ് ശുചീകരിച്ചത്. ആശുപത്രിയിലേക്കുള്ള പാതയോരങ്ങളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും കാട്പടലങ്ങളും നീക്കം ചെയ്തു. ഒപ്പം ആശുപത്രിയുടെ വിവിധ കെട്ടിടങ്ങളും കഴുകി വൃത്തിയാക്കി ബ്ലീച്ചിങ് പൗഡർ വിതറി അണുമുക്തമാക്കി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ എസ് മോഹനൻ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി എം സി ബിജു, പ്രസിഡന്റ് ടോമി ജോർജ്, ജില്ലാ ജോയിന്റ് സെക്രട്ടറി സി ആർ മുരളി, കെ എൻ ബിനു, ലിജോബി ബേബി, എം പി ഹരി തുടങ്ങിയവർ നേതൃത്വം നൽകി.