പീരുമേട്: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ എ പ്ലസ് നേടിയ വിജയികളെ പീരുമേട് ഗവൺമെന്റ് എംപ്ലോയിസ് ടീച്ചേഴ്സ് ആന്റ് പെൻഷനേഴ്സ് വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ക്യാഷ് അവാർഡും ഷീൽഡും നൽകി ആദരിച്ചു. യോഗത്തിൽ പ്രസിഡന്റ് എം .ഉദയസൂര്യൻ അദ്ധ്യക്ഷത വഹിച്ചു. പീരുമേട് സബ് ഇൻസ്‌പെക്ടർ റെജി കെ.പി ഉദ്ഘാടനം ചെയ്തു. ക്യാഷ് അവാർഡ് വിതരണം ഗിന്നസ് മാടസ്വാമി നിർവ്വഹിച്ചു..കോൺഗ്രസ് പീരുമേട് മണ്ഡലം പ്രസിഡന്റ് കെ.രാജൻ, ആർ .കുമാർ, ഒ.എം ഫൈസൽ ഖാൻ, പി.കെ യൂനസ്, സി .അയ്യമ്മാൾ, എസ്. ഇളങ്കോ, ലില്ലി മാത്യു , എം തങ്ക ദുരൈ എന്നിവർ സംസാരിച്ചു.