നെടുങ്കണ്ടം: എസ്. എൻ. ഡി. പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയനിലെ 1307 കല്ലാർശാഖയിൽ
പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു. പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. പി .എസ് വിനയൻ( ശാഖാ പ്രസിഡന്റ് ) കെ കെ രാജു (വൈസ് പ്രസിഡന്റ് ) എൻ. ബി സുമേഷ് (സെക്രട്ടറി) , ജയൻ കല്ലാർ(യൂണിയൻ കമ്മിറ്റി അംഗം), ഷാജി കുമാർ, സുദർശനൻ, സലിൻകുമാർ, അജീഷ് എസ് , സുധേഷ് സുധാകരൻ , രാഹുൽ ആർ, പ്രതാപ് കുമാർ (കമ്മറ്റി അംഗങ്ങൾ), മോഹനൻ നടുവിലെടുത്ത്, കെ സി രാധാകൃഷ്ണൻ. ഷീജു (പഞ്ചായത്ത് കമ്മറ്റി അംഗങ്ങൾ) തുടങ്ങിയവർ സത്യവാചകം ചൊല്ലി അധികാരം ഏറ്റെടുത്തു. യൂണിയൻ വനിതാ സംഘം ട്രഷറർ മിനി ശ്രീകുമാർ, കൗൺസിൽ അംഗം ജയ ലേഖ, വനിതാ സംഘം, യൂത്ത് മൂവ്മെന്റ് , സൈബർ സേന, കുടുംബയോഗം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ഡിഗ്രി തലത്തിൽ ഉന്നത വിജയം നേടിയ അനഘ പ്രേമി നെയും അദ്വൈത പ്രേമിനെയും ചടങ്ങിൽ ആദരിച്ചുഎസ്.