police

കട്ടപ്പന: പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ജൂൺ 23ന് കട്ടപ്പനയിൽ നടക്കും. ഇതോടനുബന്ധിച്ച് ചേർന്ന സംഘാടകസമിതി രൂപീകരണ യോഗം കട്ടപ്പന ഡിവൈ.എസ്.പി പി വി ബേബി ഉദ്ഘാടനം ചെയ്തു. പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എസ് അനീഷ് കുമാർ അധ്യക്ഷനായിരുന്നു. പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഇ .ജി മനോജ്കുമാർ, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എച്ച് സനൽകുമാർ, കെ. പി. എ സംസ്ഥാന നിർവാഹ സമിതി അംഗം ആർ. ബൈജു, കാവൽ കൈരളി എഡിറ്റർ സനൽ ചക്രപാണി, ഭാരവാഹികളായ എം. എസ് റിയാദ്, സജുരാജ്, ബിനു കെ ജോൺ തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാനായി പി. ശ്രീജുവിനെയും കൺവീനറായി കിരൺ സുരേന്ദ്രനെയും തിരഞ്ഞെടുത്തു.