കോലാനി:ഇടുക്കി യൂത്ത് ഹോസ്റ്റൽസ് അസ്സോസിയേഷനും സംസ്ഥാന പരിസ്ഥിതി സംരക്ഷണ സമിതിയും ചേർന്ന് കോലാനിയിലെ മാനാന്തടം സൗഹൃദ വേദി, നിറവ് പുരുഷ സ്വാശ്രയ സംഘം എന്നിവയുടെ സഹകരണത്തോടെ പരിസ്ഥിതി വാരാചരണ പരിപാടി നടത്തും. നാളെ രാവിലെ 8.30ന് തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ്ജ് വൃക്ഷത്തൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്യും. പഞ്ചവടിപ്പാലം മുതൽ മാനാന്തടം പാലം വരെയുള്ള എം.വി.ഐ.പി കനാലിന്റെ പുറമ്പോക്ക് ഭൂമിയിലാണ് തൈകൾ നടുന്നത്. തൊടുപുഴ നഗരസഭ ബി.എം.സിയുടെയും എം.വി.ഐ.പിയുടെയും സഹകരണത്തോടെ നടത്തുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഈ വൃക്ഷത്തൈ നടീൽ സംഘടിപ്പിച്ചിട്ടുള്ളത്. ജൂൺ 11ന് പരിസ്ഥിതി വാരാചരണ പരിപാടിയുടെ സമാപന സമ്മേളനം മണക്കാട് എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്‌കൂളിൽ വച്ച് സംസ്ഥാനതല സെമിനാറോടെയാണ് നടത്തുന്നത്.