തൊടുപുഴ .തൊടുപുഴ - മൂലമറ്റം റൂട്ടിൽ മോർ ജംഗ്ഷനിൽ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിന് മേൽപാലം നിർമ്മിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ഭാഗത്ത് എല്ലാ സമയത്തും വാഹനങ്ങളുടെ നീണ്ട ക്യുവാണ്. തന്മൂലം കാൽനടക്കാർക്കുപോലും കടന്നു പോകാൻ കഴിയാത്ത തിരക്കാണ്. മൂലമറ്റത്തേക്ക് പോകുന്ന ബസുകൾ നാൽകവലയിൽ നിർത്തുന്നതു മൂലം ഒരു സൈഡിൽ കൂടി മാത്രമേ വണ്ടികൾ പോകുക ഉള്ളു. അത് പോലെ കോതായികുന്ന് ബൈപാസിലും ഇതേ അവസ്ഥയാണ് നിലനിൽക്കുന്നത്. ഈ കവലയിൽ തന്നെയാണ് ബസ് സ്റ്റോപ്പ്. അ സമയത്തും വേറൊരു വണ്ടിക്ക് അ റോഡിൽ കുടി പോകാൻ പറ്റുകയില്ല. ഒരു വണ്ടി കടന്ന് പോകണമെങ്കിൽ കുറഞ്ഞത് അര മണിക്കുർ എങ്കിലും വഴിയിൽ കിടക്കണം. യാത്രക്കാരുടെ സുഗമമായ സഞ്ചാരത്തിന് ഈ നാൽ കവലയിൽ മേൽപാലം നിർമിക്കാൻ എം .എൽ .എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ഉണർന്നു പ്രവർത്തിക്കാൻ തയ്യാറാവണം. നിയോജകമണ്ഡലംപ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷത വഹിച്ച കമ്മിറ്റിയിൽ പ്രൊഫ. കെ ഐ ആന്റണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയടത്ത്, മാത്യു വാരികാട്ട്, ബെന്നി പ്ലാക്കൂട്ടം, അപ്പച്ചൻ ഓലിക്കരോട്ട്,അഡ്വ.പി കെ മധുനമ്പൂതിരി,അംബിക ഗോപാലകൃഷ്ണൻ, റോയ്‌സൺ കുഴിഞ്ഞാലിൽ, ഷാനി ബെന്നി, അഡ്വ. കെവിൻ ജോർജ്, കുര്യാച്ചൻ പൊന്നാമറ്റം, ശ്രീജിത്ത് ഒളിയറക്കൽ,ജോസ് കുന്നുംപുറം, അബ്രഹാം അടപ്പൂർ, പി ജി ജോയി, ജോഷി കൊന്നക്കൽ, സ്റ്റാൻലി കീത്താപിള്ളിൽ,ജോസ് ഈറ്റക്കകുന്നേൽ, തുടങ്ങിയവർ പ്രസംഗിച്ചു