samastha-office

തൊടുപുഴ: ഭൗതീക ആത്മീയ വിദ്യാഭ്യാസ പുരോഗതിയാണ് സമസ്തയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സമസ്ത ജില്ലാ ആസ്ഥാന മന്ദിരം കുമ്പംകല്ലിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൊതുസമ്മേളനത്തിൽ ദഅ്‌വ സെന്റർ ചെയർമാൻ എം.എസ് അബ്ദുൽ കബീർ റഷാദി അദ്ധ്യക്ഷത വഹിച്ചു. സലാഹുദ്ദീൻ ഫൈസി മുഖ്യപ്രഭാഷണം നടത്തി. സെയ്യിദ് സുൽഫുദീൻ തങ്ങൾ, എസ്.കെ.ഐ.എം.വി ബോർഡ് മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, എസ്.വൈ.എസ് സംസ്ഥാന ട്രഷറർ എ.എം ഫരീദ് ഹാജി, കെ.ഇ മുഹമ്മദ് മുസ്‌ലിയാർ, അബ്ദുൽ ജലീൽ ഫൈസി, എ.എച്ച് ഷാജഹാൻ മൗലവി, മുഹമ്മദ് ഹനീഫ് കാശിഫി, നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം.എ കരീം, പി.എ സൈദ് മുഹമ്മദ് മൗലവി, മുഹമ്മദ് സ്വാലിഹ് അൻവരി തുടങ്ങിയവർ പ്രസംഗിച്ചു.