tobaco

കുമളി : പഞ്ചായത്തിന്റെയും കുമളി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ലോക പുകയില വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.

കുമളി പഞ്ചായത്തിന്റെയും കുമളി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പുകയില വ്യവസായ ഇടപെടലിൽ നിന്നും കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കുമളി പൊതുവേദിയിൽ സംഘടിപ്പിച്ച പരിപാടിയിൽ പുബോധവത്കരണ ക്ലസുകൾ നടത്തി.
പരിപാടിയുടെ ഭാഗമായി പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിലെ എൻ.എസ്.എസ് യൂണിറ്റിലെ കുട്ടികൾ പ്രതിരോധ ചങ്ങല തീർക്കുകയും, ഫ്‌ളാഷ് നടത്തുകയും , പുകയിലക്കെതിരെ പ്രതിജ്ഞ എടുക്കുകയും ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ മാടസ്വാമി പി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മാരായ അമാനുള്ള ഖാൻ പി എ ,ജയകുമാർ ബി ,റെജി പി എം ,രാജേഷ് കെ എൻ ,സ്‌കൂൾ പ്രിൻസിപ്പൽമാരായ സൂറത്ത് എസ്,പ്രമോദ് ബി,എൻഎസ്എസ് കോഡിനേറ്റർമാരായ അബ്ബാസ് എം,ലിറ്റി മോൾ പി .എസ്,സവിത ബിവി, ബിന്ദു എം ആർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.