പീരുമേട്: വ്യാപാരി വ്യവസായി ഏകോപന സമിതി പാമ്പനാർ യൂണിറ്റ് സമ്മേളനം ടി..ജെ. മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ജില്ലാ സെക്രട്ടറി നജീബ് ഇല്ലത്തു പറമ്പിൽ ഉദ്ഘാടനം ചെയ്തു. സണ്ണി മാത്യു, ബേബി സെബാസ്, ജേക്കബ് സി കല്ലൂർ, അൻപുരാജ് എന്നിവർ സംസാരിച്ചു.ടി.ജെ. മാത്യു (പ്രസിഡന്റ്), ഡി. മനോഹരൻ (ജനറൽ സെക്രട്ടറി), എസ് .അശോക് (ട്രഷറർ), ജെ. ഖാദർ (ജില്ലാ കൗൺസിലർ), ഷാജു മാരുപറമ്പിൽ (സെക്രട്ടറി( എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.