തൊടുപുഴ: മൈലക്കൊമ്പ് സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ ബി. എഡ്. വിദ്യാർത്ഥികൾ എം.ജി യൂണിവേഴ്‌സിറ്റിയുടെ ബി. എഡ്.പരീക്ഷയിൽ റാങ്കുകളോടെ തിളക്കമാർന്ന വിജയം നേടി. ഇംഗ്ലീഷ് ഓപ്ഷനിലെ ബീമാ നാസർ ഒന്നാം റാങ്കും മാത്തമാറ്റിക്‌സ് ഓപ്ഷനിലെ സാന്ദ്ര റെജി, ഇംഗ്ലീഷ് ഓപ്ഷനിലെ ആഷ്മി മൈതീൻ എന്നിവർ മൂന്നാം റാങ്കും, കൊമേഴ്‌സ് ഓപ്ഷനിലെ എലിസബത്ത് മാത്യു ഏഴാം റാങ്കും നേടി. പരീക്ഷ എഴുതിയ 100 വിദ്യാർത്ഥികളിൽ 69 എ പ്ലസും, 25 എ ഗ്രേഡും നേടിക്കൊണ്ട് ഉയർന്ന വിജയശതമാനവും കരസ്ഥമാക്കി.