മുട്ടം: ടാക്സി സ്റ്റാൻഡിൽ അപകടാവസ്ഥയിലായിരുന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച്ച് മാറ്റി. ദുരന്ത നിവാരണ നിയമ പ്രകാരം മുട്ടം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ശിഖരങ്ങൾ നീക്കിയത്. ടാക്സി സ്റ്റാൻഡിലെ മരങ്ങളുടെ അപകടാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ, ടാക്സി തൊഴിലാളികൾ മുട്ടം ഗ്രാമപഞ്ചായത്തിൽ നൽകിയ പരാതിയെ തുടർന്നാണ് നടപടി.