ചെറുതോണി: ലോക ക്ഷീര കർഷക ദിനാഘോഷത്തിന്റെ ഭാഗമായി പാണ്ടിപ്പാറ ആപ്‌കോസിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കും. ഇന്ന് വൈകിട്ട് പാണ്ടിപ്പാറ ആപ്‌കോസിൽ നടക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. സത്യൻ ഉദ്ഘാടനം ചെയ്യും. ആപ്‌കോസ് പ്രസിഡന്റ് സോണി ചൊള്ളാമഠം അദ്ധ്യക്ഷനായിരിക്കും. ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റിന്റ വർഗീസ് മുഖ്യപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് അംഗങ്ങളായെ ഷൈനി മാവേലിൽ മിനി സിബി എന്നിവർ പങ്കെടുക്കും.