hobthomassebastian

മൂലമറ്റം: റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു. അറക്കുളം പുത്തൻപള്ളി അഞ്ചാനിക്കൽ തോമസ് സെബാസ്റ്റ്യനാണ് (ജോയി- 62) മരിച്ചത്. വ്യാഴാഴ്ച രാത്രിയിൽ അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് ഇന്നലെ രാവിലെ ആശുപത്രിയിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ സുഹൃത്തുക്കൾ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ടെസ്സി അരിക്കുഴ ചാത്തംകോട്ട് കുടുംബാംഗം. മക്കൾ: റോസ് മേരി, ക്ലാര, ട്രീസ. മരുമകൻ: ജിൻസ് (വിലങ്ങുപാറയിൽ പെരിയപ്പുറം), ഫാദർ ജോസ് അഞ്ചാനിക്കലിന്റെ സഹോദരനാണ് പരേതൻ. സംസ്‌കാരം പിന്നീട്.