ബൈസൺവാലി: വനദീപം വായനശാലയുടെ ആഭിമുഖ്യത്തിൽ ആദരിക്കലും അനുമോദനച്ചടങ്ങും നാളെ നടക്കും. എസ്. എസ്. എൽ. സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും എസ്. എസ്. എൽ. സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ ബൈസൺവാലി ഗവ. ഹയർസെക്കന്ററി സ്കൂളിനെ ആദരിക്കുകയും ചെയ്യും. വൈകുന്നേരം നാലിന് വനദീപം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് ബൈസൺവാലി പഞ്ചായത്ത് പ്രസിഡന്റ് റോയിച്ചൻ കുന്നേൽ ഉദ്ഘാടനം ചെയ്യും. ബൈസൺവാലി ഗവ. ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ വി. ലീന മുഖ്യ പ്രഭാഷണം നടത്തും. വനദീപം വായനശാല പ്രസിഡന്റ് എം. കെ. മാധവൻ അദ്ധ്യക്ഷത വഹിക്കും. വായനശാല സെക്രട്ടറി കെ. ജി. സാബു സ്വാഗതം പറയും.