കട്ടപ്പന : പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് കട്ടപ്പന ഫൊറോന എസ് എം വൈ എമ്മിന്റെ ആഭിമുഖ്യത്തിൽ കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ ലഹരിവിരുദ്ധ ക്യാമ്പയ്ൻ നടത്തി .മുക്തി എന്ന പേരിൽ കട്ടപ്പന പുതിയ ബസ്റ്റാൻഡിൽ യുവജനങ്ങൾ അവതരിപ്പിച്ച ഫ്‌ളാഷ്‌മോബോട് കൂടിയാണ് പരിപാടികൾക്ക് തുടക്കമായത്. സിവിൽ എക്‌സൈസ് ഓഫീസർ സാബു മോൻ എം സി അന്താരാഷ്ട്ര പുകയില വിരുദ്ധ ദിനത്തിന്റെ സന്ദേശം നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. കട്ടപ്പന ഫൊറോന എസ് എം വൈ എം ഡയറക്ടർ ഫാ. നോബി വെള്ളാപ്പള്ളി, കട്ടപ്പന എസ്.എം.വൈഎം. വൈസ് പ്രസിഡണ്ട് റ്റെസാ വിനോദ് . സെന്റ് ജോർജ് ഫൊറോന പള്ളി അസിസ്റ്റന്റ് വികാരി ഫാ.ഷിബിൻ മണ്ണാറത്ത്, എക്‌സൈസ് ഓഫീസർ അബ്ദുൽസലാം, ഫൊറോനാ ഭാരവാഹികളായ അർപ്പിതാ സൂസൻ ടോം കൽതൊട്ടി,യൂണിറ്റ് പ്രസിഡന്റ് ചെറിയാൻ എന്നിവർ പരിപാടിൾക്ക് നേതൃത്വം നൽകി.