കട്ടപ്പന :കർഷകദ്രോഹ നടപടികൾ സ്വീകരിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ സ്‌പൈസസ് പാർക്കിലേക്ക് കർഷക കോൺഗ്രസ് മാർച്ച് നടത്തി. .ഇടുക്കി ജില്ലയെ വരൾച്ച ബാധിത ജില്ലയായി പ്രഖ്യാപിക്കുക ജില്ലയ്ക്ക് പ്രത്യേക കാർഷിക പാക്കേജും കർഷകർക്ക് സഹായ പദ്ധതികളും പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ മാർച്ചിൽ ഉന്നയിച്ചു.
വിട്ടുവീഴ്ചയുമില്ലാത്ത സമരമുഖത്തേക്ക് കോൺഗ്രസ് കടന്നുവരുമെന്ന് കെ. പി .സി .സി സെക്രട്ടറി തോമസ് രാജൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ജോസ് മുത്തനാട്ട്, ടോമി പാലക്കൽ, ബി ശശിധരൻ നായർ, രാജ മാട്ടുകാരൻ, അജയ് കളത്തുകുന്നേൽ, ജോയി വർഗീസ്, ബാബു അത്തിമൂട്ടിൽ, ജോസ് ആനക്കല്ലിൽ, അജി കീഴുവാറ്റ്, പി എ വർക്കി, ടോമി തെങ്ങുംപള്ളി, എംപി ഫിലിപ്പ്, ജോയി കുന്നുവിളയിൽ, ഷൈനി റോയ്, സാലമ്മ കോട്ടപ്പുറം, മേരീദാസൻ, സൂട്ടർ ജോർജ്, ജോസ് അമ്മഞ്ചേരി, ടോണി മാക്കോറ, സാബു വയലിൽ, സിനി ജോസഫ്, ഷാജി തത്തംപള്ളി, രാജു ബേബി തുടങ്ങിയവർ സംസാരിച്ചു.