ഇന്നലെ രാത്രിയിൽ മന്ത്രി റോഷി അഗസ്റ്റ്യൻ സ്ഥലത്തെത്തി പ്രവർത്തനങ്ങവക്ക് നേതൃത്വം നൽകി. . മണ്ണും മരവും നീക്കം ചെയ്തു ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമിച്ചു വരികയാണ്. മോശം കാലാവസ്ഥയെ തുടർന്ന് ഇത് മന്ദഗതിയിൽ ആണ് പരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. .
കരിപ്പലങ്ങാട് ഒരു വീടിന്റെ പിൻഭാഗത്തേക്ക് മണ്ണ് ഇടിഞ്ഞു വീണ് ഒരാൾക്ക് പരിക്കേറ്റു. ഈ മേഖലകളിൽ എല്ലാം എത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. ഇലപ്പള്ളി ഭാഗത്ത് ഷോക്കേറ്റ ആളെ ആശുപത്രിയിൽ സന്ദർശിച്ചു. എല്ലാവരും ജാഗ്രത പുലർത്തണം. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും ശ്രദ്ധിക്കണമെന്നുംഅദ്ദേഹം പറഞ്ഞു.
ജില്ലാ കളക്ടർ ഷീബ ജോർജ് മുട്ടത്ത് ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു