school

കാസർകോട്: ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഫോർ ഗേൾസ് സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 20 ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ മെഗാ ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കും.

സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ, കുടുംബശ്രീ യൂണിറ്റുകൾ, സന്നദ്ധ സംഘടനകൾ എന്നിവർക്കാണ് ഭക്ഷ്യ മേളയിൽ പങ്കെടുക്കാൻ അവസരം. ആയിരം രൂപ രജിസ്‌ട്രേഷൻ ഫീ അടച്ച് രജിസ്റ്റർ ചെയ്യുന്ന 50 യൂണിറ്റുകൾക്ക് മേളയിൽ പങ്കെടുക്കാം. പൊതുജനങ്ങൾക്ക് ഭക്ഷ്യമേള സന്ദർശിക്കാൻ അവസരമുണ്ടാകും. റാഷിദ് പൂരണത്തിന്റെ അദ്ധ്യക്ഷതയിൽ സ്‌കൂളിൽ ചേർന്ന യോഗത്തിൽ അബ്ദുൾ റഹ്മാൻ ബാങ്കോട് ,ഇബ്രാഹീം ചൗക്കി,അഹമ്മദ് മൻസൂർ, ഉമേഷൻ, മൊയ്തിൻ,പ്രീത, അനസൂയ തുടങ്ങിയവർ സംസാരിച്ചു. എച്ച്.എം പി.സവിത സ്വാഗതവും സി.കെ മദനൻ നന്ദിയും പറഞ്ഞു. ഫോൺ: 95679 55403, 9497382902, 8943466916