തളിപ്പറമ്പ്: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ആറുവർഷമായി മുടങ്ങിക്കിടന്നിരുന്ന സീതി സാഹിബ് സ്പോർട്സ് ക്ലബ് തളിപ്പറമ്പ് ഫുട്ബാൾ മേള 5മുതൽ 26 വരെ നടക്കും. നടക്കും.ഇരുപത് ടീമുകൾ മാറ്റുരയ്ക്കുന്ന മത്സരം നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്യും. അഡ്വ.പി.ഹബീബ് റഹ്മാൻ സ്മാരക റോളിംഗ് ട്രോഫിക്കും, കെ.വി മുഹമ്മദ് കുഞ്ഞി മാസ്റ്റർ സ്മാരക സ്വർണ്ണക്കപ്പിനും ഗ്രാൻഡ് തേജസ് പ്രൈസ് മണിക്കും കായക്കൂൽ ഇബ്രാഹിം കുട്ടി സ്മാരക സ്ഥിരം ട്രോഫിക്കും വേണ്ടിയുള്ള മത്സരം സീതി സാഹിബ് ഫ്ലഡ് ലൈറ് സ്റ്റേഡിയത്തിലാണ് സംഘടിപ്പിക്കുന്നത്. എസ്.എഫ്.എ അംഗീകാരത്തോടെയാണ് ഈ വർഷം സെവൻസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. വാർത്താസമ്മേളനത്തിൽ റഫീഖ് ഡാൻഡി, സലീം ഗ്രാൻഡ്, കെ.വി ബഷീർ, കെ.അബ്ദുൽ അസീസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു