തളങ്കര: ഗവണ്മെന്റ് മുസ്ലിം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പി.ടി.എ യുടെ സഹായത്തോടെ സ്കൂളിൽ കൃഷി ചെയ്‌ത മാമ്പഴവും പച്ചക്കറികളും ഉപയോഗിച്ച് കമ്പോളമൊരുക്കി. രാസവളങ്ങളോ കീടനാശിനിയോ തളിക്കാത്ത ശുദ്ധമായ പഴവും പച്ചക്കറികളുമാണ് ഇതിലൂടെ വില്പന നടത്തിയത്. മാമ്പഴം, ചിക്കു, പേരക്ക കൈതച്ചക്ക, പപ്പായ തുടങ്ങിയ ഫലങ്ങളും പച്ചക്കറികളുമായിരുന്നു കൂടുതലും. പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് നൗഫൽ തായൽ, വൈസ് പ്രസിഡന്റ് ബദറുദ്ദിൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അബൂബക്കർ കുഞ്ഞി,എൻ.എസ്.എസ് ലീഡർ ഫാത്തിമ ഷൈമ, കെ.എം.ബഷീർ , ബഷീർ വോളിബാൾ, ഡോ.ഫിയാസ്, മജീദ് പള്ളിക്കാൽ, മുസ്തഖ് പള്ളിക്കാൽ, സി എം.മുസ്തഫ, ,പി.എം.കബീർ , ബഷീർ കാർവർ, കെ.എസ്.അഷ്‌റഫ് , ഷാഹിദ അഷ്‌റഫ്, സമീർ, സുഹറ എന്നിവരും എൻ.എസ്.എസ് വളണ്ടിയർമാരും പങ്കെടുത്തു.