പയ്യന്നൂർ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗ്രന്ഥാലയങ്ങളിൽ സൗരോർജ്ജ പാനലുകൾ സ്ഥാപിക്കാൻ ഗ്രാൻഡ് അനുവദിക്കണമെന്ന് അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയം വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.കൊൽക്കത്ത രാജാറാം മോഹൻ റോയ് ലൈബ്രറി ഫൗണ്ടേഷൻ മാച്ചിംഗ് - നോൺ മാച്ചിംഗ് ഗ്രാൻഡ് പദ്ധതിയിൽ ഉൾപ്പെടുത്തി ധനസഹായം നൽകുകയാണെങ്കിൽ വലിയ നേട്ടമാകുമെന്ന് യോഗം ചൂണ്ടിക്കാട്ടി.സംസ്ഥാനത്തെ എ പ്ലസ് ഗ്രന്ഥാലയങ്ങൾക്ക് പുസ്തകം വാങ്ങുന്നതിനുള്ള ഗ്രാൻഡ് ഒരു ലക്ഷം രൂപയായി വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രസിഡന്റ് വി.എം.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി വിനോദ് കുമാർ ,എ.രാഘവപൊതുവാൾ,
പി.പത്മനാഭൻ, വി.എം.സുധീർ, സി കെ.ഹരീന്ദ്രൻ, യു.രാജേഷ്,പി.രവിചന്ദ്രൻ, കെ.ശിവപ്രസാദ് പ്രസംഗിച്ചു. വി.എം.ഉമ സ്വാഗതവും രജനി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.