citu

പയ്യന്നൂർ: കോറോം മണിയറയിൽ പെരുമ്പയിലെ ചുമട്ട് തൊഴിലാളിയും മണിയറ വെസ്റ്റ് ബ്രാഞ്ചംഗവുമായ ടി.വി. അജയകുമാറിനെ (41)അക്രമിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി.എം കോറോം ഈസ്റ്റ് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.തിരഞ്ഞെടുപ്പിന്റെ മറവിൽ മണിയറ ഭാഗത്ത് നിരന്തരം കള്ള പ്രചാരവേല നടത്തുകയും എൽ.ഡി.എഫ് പ്രവർത്തകരേയും മറ്റും നിരന്തരം വെല്ലുവിളിക്കുകയും ചെയ്തവരാണ് അക്രമത്തിനു പിന്നിലെന്നും പ്രദേശത്ത് പ്രകോപനമുണ്ടാക്കാനുള്ള ഇത്തരക്കാരുടെ നീക്കത്തിനെതിരെ കരുതിയിരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

30 ന് രാത്രി 8 മണിയോടെ ജോലി കഴിഞ്ഞ് സുഹൃത്തുമൊത്ത് ബൈക്കിൽ വരുമ്പോൾ മണിയറ പൂമാലക്കാവിന് സമീപം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞ് നിർത്തി മർദ്ദിച്ചുവെന്നാണ് പരാതി. അജയകുമാറിനെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഏഴ് കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ പോലീസ് കേസെടുത്തിട്ടുണ്ട്.