കാഞ്ഞങ്ങാട്: കാലിക്കടവ് ഫ്രണ്ട്സ് ക്ലബ്ബ് 25ാം വാർഷികത്തിന്റെ ഭാഗമായി നടത്തിയ സമ്മാനക്കൂപ്പൺ നറുക്കെടുപ്പ്, വിഷുദിനത്തിൽ നടത്തിയ കായിക മത്സര വിജയികൾക്കുള്ള സമ്മാനവിതരണം, വിവിധ കലാപരിപാടികൾ എന്നിവ ക്ലബ്ബ് പരിസരത്ത് നടി കലാഭവൻ നന്ദന ഉദ്ഘാടനം ചെയ്തു. കായികമത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ദേശീയ അത് ലറ്റിക്സ് മീറ്റ്ചാമ്പ്യൻ കെ.വി.സജിത്ത് നൽകി. ക്ലബ്ബ് വൈസ് പ്രസിഡന്റ് കെ.വിനീത് അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് പി.മുരളി, സംഘാടകസമിതി ജനറൽ കൺവീനർ രതീഷ് കാലിക്കടവ്, വനിതാ വിഭാഗം പ്രസിഡന്റ് എ.കെ.ലൈല, കെ.ശ്രീധരൻ, എ.കെ. ലക്ഷ്മണൻ, പി.ജിഷ്ണു, എം.കെ.സഞ്ജയ് രാജ്, പി.രാഹുൽ, എം.മുരളികൃഷ്ണൻ എ.പ്രീജ എന്നിവർ സംസാരിച്ചു. ക്ലബ്ബ് ജോയിന്റ് സെക്രട്ടറി പി.വി.നന്ദഗോപൻ സ്വാഗതം പറഞ്ഞു.