road

പേരാവൂർ:കുനിത്തല മുക്ക് മുള്ളേരിക്കൽ തൊണ്ടിയിൽ റോഡ് ഇന്നു മുതൽ അടച്ചിടും.ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നടത്തുന്ന റോഡ് നവീകരണപ്രവൃത്തിയുടെ ഭാഗമായി രണ്ട് കലുങ്കുകൾ പൊളിച്ചു മാറ്റി പുനർ നിർമ്മിക്കുന്നതിന്റെ ഭാഗമായാണ് റോഡ് അടച്ചിടുന്നത്.ഇന്നു മുതൽ 20 ദിവസത്തേക്ക് റോഡ് പൂർണ്ണമായും അടച്ചിട്ടാണ് കലുങ്കുകൾ നിർമ്മിക്കുക.ജില്ല പഞ്ചായത്ത് അനുവദിച്ച 30ലക്ഷം രൂപ ചിലവിലാണ് റോഡ് നവീകരിക്കുന്നത്. റോഡിൽ ഒരു ഭാഗത്തെ ടാറിംഗും ഇന്റർലോക്ക് പ്രവൃത്തിയും നേരത്തെ പൂർത്തിയാക്കിയിരുന്നു.ഒരു ഭാഗത്തെ കലുങ്കിന്റെ പ്രവൃത്തിയും പൂർത്തിയാക്കിയിരുന്നുയെങ്കിലും റോഡരികിലെ വൈദ്യുത തൂൺ മാറ്റി സ്ഥാപിക്കാത്തതാണ് പ്രവൃത്തി വൈകാൻ കാരണമായത്.ഇതിന്റെ സമീപത്ത് മറ്റാെരു കലുങ്ക് കൂടി നിർമ്മിക്കുന്നതിനാലാണ് റോഡിൽ ഗതാഗതം നിരോധിക്കുന്നത്.