കാഞ്ഞങ്ങാട്: അമ്പലത്തറ സ്നേഹവീട് മേയ് 5 ന് നടത്താൻ തീരുമാനിച്ച അഭിന്നം സംസ്ഥാന ഭിന്നശേഷി കലാമേള മറ്റൊരു തീയ്യതിയിലേക്ക് മാറ്റാൻ സംഘാടകസമിതി തീരുമാനിച്ചു. ഉഷ്ണ തരംഗം വ്യാപിക്കുന്ന സാഹചര്യത്തിൽ കലാകായിക മേളകൾ ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് കലാമേള മാറ്റിവെക്കുന്നത്. മേള നടക്കുന്ന തീയതി പിന്നീട് അറിയിക്കും. വി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. രാജേഷ് സ്കറിയ ,അഡ്വ.കെ.പീതാംബരൻ, എം.ഗോപി, അമ്പലത്ത നാരായണൻ, ജയിൻ പി.വർഗീസ്, മഹമൂദ് ഹാജി , റാംജി , ജയരാജൻ കണ്ണോത്ത്, പി. രാജൻ , ഫൗസിയ , സി കൃഷ്ണകുമാർ , രതീഷ് അമ്പലത്തറ, എൻ.അമ്പാടി, കൃഷ്ണൻ വി.കാനം, മുനീസ അമ്പലത്തറ, എം.പി. ജമീല സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും രധീഷ് അമ്പലത്തറ നന്ദിയും പറഞ്ഞു.