കേളകം: കത്തുന്ന വേനലിൽ ദാഹം അകറ്റാൻ കേളകം മഞ്ഞളാംപുറം യുപി സ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിൽ സ്നേഹാമൃതം സൗജന്യം സംഭാര വിതരണത്തിന് തുടക്കമായി. കേളകം ബസ് സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് ദാഹം അകറ്റുന്നതിനായാണ് സംഭാരം വിതരണം ചെയ്യുന്നത്. എല്ലാദിവസവും രാവിലെ മുതൽ വൈകുന്നേരം വരെയാണ് വിതരണം . ഡ്രൈവർമാർ, ചുമട്ടുതൊഴിലാളികൾ, യാത്രക്കാർ, കച്ചവടക്കാർ ഉൾപ്പെടെയുള്ളവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.വാർഡ് മെമ്പർ സുനിത രാജു വാത്യാട്ടിന്റെ അദ്ധ്യക്ഷതയിൽ കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ടി.അനീഷ് ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപിക പി.ഡി.റോസമ്മ, പി.ടി.എ പ്രസിഡന്റ് സഞ്ജയ് ടി. ജേക്കബ്, മദർ പി.ടി.എ പ്രസിഡന്റ് ജീമോൾ വർഗീസ്,ടി.പി.ബിജു, ഷീന പ്രശാന്ത്, ഷീബ പ്രകാശ്, ഷിബു കുന്നേൽ തുടങ്ങിയവർ നേതൃത്വം നൽകി.