eleri

എളേരിത്തട്ട്: എളേരിത്തട്ട് ഇ കെ നായനാർ മെമ്മോറിയൽ ഗവ.കോളേജിൽ പൊളിറ്റിക്കൽ സയൻസ്, ഹിന്ദി, ഇംഗ്ലീഷ്, ജേർണലിസം, ഫിസിക്സ്, ഗണിതം, കമ്പ്യൂട്ടർ സയൻസ്, കോമേഴ്സ് വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവർ രജിസ്‌ട്രേഷൻ നമ്പർ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഫോൺ നമ്പർ, ഇ മെയിൽ ഐ ഡി ഉൾപ്പെടെയുള്ള ബയോഡാറ്റയും മേയ് 13ന് വൈകിട്ട് മൂന്ന് മണിക്കകം eknmgovtcollege@yahoo.com ലേക്ക് അയക്കണം. നെറ്റ്/ പി എച്ച് ഡി ആണ് യോഗ്യത.ഇവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. ഫോൺ: 0467 2245833, 9188900213.