കണ്ണൂർ:ജില്ലയിൽ മഴക്കാല പൂർവ ശുചീകരണം 20 നകം പൂർത്തിയാക്കാൻ ഇത് സംബന്ധിച്ച് ചേർന്ന വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും ജില്ലാ തല യോഗത്തിൽ തീരുമാനം. വാർഡ് തല ജാഗ്രത സമിതികൾ ഫലപ്രദമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച എ.ഡി,എം നവീൻ ബാബു നിർദേശിച്ചു. തദ്ദേശസ്വയം ഭരണ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ വിവിധ വകുപ്പുകളെയും ഈ രംഗത്തെ ഏജൻസികളെയും ഏകോപിപ്പിച്ചാണ് ശുചീകരണം നടപ്പിലാക്കേണ്ടത്. ഇതിനായി ജാഗ്രത സമിതികൾ രൂപീകരിക്കും.തദ്ദേശ സ്വയംഭരണ വകുപ്പ് അസി. ഡയറക്ടർ പി വി ജസീർ ,ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ സി സച്ചിൻ ,എൻ എച്ച് എം ജില്ലാ പ്രൊജക്ട് മാനേജർ ഡോ.പി.കെ.അനിൽകുമാർ, ടെക്നിക്കൽ അസിസ്റ്റന്റ് സി ജെ.ചാക്കോ തുടങ്ങിയവർ സംസാരിച്ചു.