പാനൂർ: എലാങ്കോട് വൈദ്യർ പീടികയിൽ 4 വാളുകൾ പിടികൂടി. പ്ലാസ്റ്റിക്ക് പൈപ്പിൽ സൂക്ഷിച്ച വാളുകളാണ് പാനൂർ പൊലീസ് കണ്ടെടുത്തത്. വൈദ്യർ പീടികയിലെ വലിയ പറമ്പത്ത് മുസ്തഫയുടെ വീട്ടു പറമ്പിൽ നിന്നുമാണ് വാളുകൾ പിടികൂടിയത്. വീട്ടുപറമ്പിൽ ഇരുഭാഗവും അടച്ച പ്ലാസ്റ്റിക്ക് പൈപ്പ് വീട്ടുപറമ്പിൽ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് വീട്ടുകാരൻ പാനൂർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ എസ്.ഐ ഷറഫുദ്ധീന്റെ നേതൃത്വത്തലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് പൈപ്പിനുള്ളിൽ വാളുകൾ കണ്ടെത്തിയത്.