bookrelease

പരിയാരം: ആരോഗ്യരംഗത്ത് ഏറെ പ്രധാനപ്പെട്ട അണുവിമുക്തിയെക്കുറിച്ചുള്ള പുസ്തകങ്ങൾ വളരെകുറവായതിനാൽ ഇത് സംബന്ധിച്ച് അറിവു പകരുന്ന കൈപ്പുസ്തകത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.ടി.കെ.പ്രേമലത. അണുവിമുക്തിയുടെ പ്രാധാന്യം വ്യക്തമാക്കി മെഡിക്കൽ കോളേജ് അണുവിമുക്തവിഭാഗം മേധാവിയും കേരളാ ഹോസ്പിറ്റൽ സ്റ്റൈറൽ സർവീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായ മല്ലേശൻ വടിവേൽ രചിച്ച പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അവർ. പ്രിൻസിപ്പൽ ചേംബറിൽ നടന്ന ചടങ്ങിൽ മെഡിക്കൽ സൂപ്രണ്ട് ഡോ.കെ.സുദീപ് പുസ്തകം ഏറ്റുവാങ്ങി. വൈസ് പ്രിൻസിപ്പാൾ ഡോ.ഷീബ ദാമോദർ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ.ഡി.കെ.മനോജ്, ഓർത്തോ വിഭാഗം സർജൻ ഡോ.കെ.പി.മനോജ്കുമാർ, ഗ്രന്ഥകർത്താവ് വടിവേൽ മല്ലേശൻ എന്നിവർ പങ്കെടുത്തു.