patroling

പയ്യുന്നൂർ: ടൗണിൽ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം വ്യാപകമാകുന്നത് ചെറുക്കുന്നതിനായി പൊലീസ് നൈറ്റ് പട്രോളിംഗ് കാര്യക്ഷമമാക്കണമെന്ന് ചേമ്പർ ഓഫ് കൊമേഴ്സ് യോഗം ആവശ്യപ്പെട്ടു.ഒരേ സ്ഥാപനത്തിൽ നാല് പ്രാവശ്യം കവർച്ച നടത്തിയ മോഷ്ടാവിന്റെ ചിത്രം സി സി ടി.വിയിൽ ലഭ്യമായിട്ടും പ്രതിയെ പിടി കൂടുവാൻ കഴിയാത്ത പൊലീസ് അലംഭാവത്തിൽ യോഗം പ്രതിഷേധിച്ചു.കുറച്ച് മുൻപ് ചേംബർ യൂത്ത് വിംഗ് പ്രവർത്തകർ പൊലീസിന്റെ കൂടെ നൈറ്റ് പട്രോളിംഗിറങ്ങിയപ്പോൾ തസ്കര ശല്യം പൂർണമായും ഒഴിവായത് യോഗം ചൂണ്ടിക്കാട്ടി. ചേമ്പർ പ്രസിഡന്റ് കെ.യു.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വി.നന്ദകുമാർ, എം.പി.തിലകൻ , വി.പി.സുമിത്രൻ , എം.കെ.ബഷീർ , എം.കെ.തയ്യിൽ , ടി.ബിജു, അനിൽ ചിത്രാജ്ഞലി, ഷാജി ഫോക്കസ്, കെ.വി. ബാബുരാജ് , നന്ദിനി, ഗീതരമേശൻ പ്രസംഗിച്ചു.