പാനൂർ: സി.പി.എം വർഗീയ പാർട്ടിയാണെന്ന തരത്തിൽ വാട്സാപ്പിൽ ശബ്ദസന്ദേശം പ്രചരിപ്പിച്ച സംഭവത്തിൽ പാനൂർ പൊലീസ് മുസ്ലിം ലീഗ് നേതാവിനെതിരെ കേസെടുത്തു. ചമ്പാട്ടെ നിങ്കിലേരി മുസ്തഫയ്ക്കെതിരെയാണ് കേസെടുത്തത്. സമൂഹത്തിൽ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രചാരണം നടത്തിയെന്ന സി.പി.എം ചമ്പാട് ലോക്കൽ സെക്രട്ടറി കെ. ജയരാജന്റെ പരാതിയിൻമേലാണ് പോലീസ് കേസെടുത്തത്.