cleaning

മാതമംഗലം: മഴക്കാലപൂർവ്വ ശുചീകരണം മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി എരമം-കുറ്റൂർ ഗ്രാമ പഞ്ചായത്ത് കുറ്റൂർ സാംസ്‌കാരിക നിലയത്തിൽ ചേർന്ന അവലോകന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ബിജേഷ്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്മാരായ ടി.കെ രാജൻ, എം.കെ കരുണാകരൻ, കെ. സരിത, മെഡിക്കൽ ഓഫീസർ ഡോ. മിഥില, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.പി രമേശൻ തുടങ്ങിയവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ ഗോവിന്ദൻ നമ്പൂതിരി ആരോഗ്യ ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എ.കെ. വേണുഗോപാലൻ സ്വാഗതവും എച്ച്.ഐ ഷിനോജ നന്ദിയും പറഞ്ഞു. വാർഡ് മെമ്പർമാർ, ആരോഗ്യ പ്രവർത്തകർ, ആശ വർക്കർമാർ, സ്‌കൂൾ പ്രധാന അദ്ധ്യാപകർ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.