fest
സാംസ്കാരിക സമ്മേളനം ഗായകൻ എം. മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു.

തലശ്ശേരി: ടെമ്പിൾഗേറ്റ് കൊമ്മൽ വയൽ നവോദയകലാകായിക സംസ്‌കാരിക സമിതിയുടെ മുപ്പത്തിയഞ്ചാം വാർഷികം നവോദയ ഫെസ്റ്റ് എന്നപേരിൽ വിപുലമായി ആഘോഷിച്ചു. സിനിമ പിന്നണി ഗായകൻ എം. മുസ്തഫ നവോദയ ഫെസ്റ്റ് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. നവോദയ ചാരിറ്റബിൾ സെക്രട്ടറി റിജേഷ് രാജന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ വാർഡ് കൗൺസിലർ ബിന്ദു, കോടിയേരി സൗത്ത് ലോക്കൽ സെക്രട്ടറി എ. ശശി, കോൺഗ്രസ് കോടിയേരി ബ്ലോക്ക് സെക്രട്ടറി പ്രസീൽ ബാബു, ബി.ജെ.പി തലശ്ശേരി മണ്ഡലം പ്രസിഡന്റ് അഡ്വ. മിലി ചന്ദ്ര എന്നിവർ സംസാരിച്ചു.
പ്രസിഡന്റ് ശ്രീകാന്ത് നേരോത്ത് സ്വാഗതവും പ്രോഗ്രാം കൺവിനർ പി. രാജേഷ് നന്ദിയും പറഞ്ഞു. കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.