camp
എം.ജി.എം പഞ്ചദിന സഹവാസ കേമ്പ് സമാപനസമ്മേളനം ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി ഫാത്വിമ എജു പാർക്കിൽ ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ: 'വളരാം പറക്കാം ചുവടുപിഴക്കാതെ 'എന്ന സന്ദേശവുമായി നടന്ന എം.ജി.എം പഞ്ചദിന ജില്ലാ സഹവാസ ക്യാമ്പ്
സമാപിച്ചു. കെ.എൻ.എം മർകസുദ്ദഅവ ജില്ലാ സെക്രട്ടറിയേറ്റംഗം അതാ ഉള്ള ഇരിക്കൂർ ഉദ്ഘാടനം ചെയ്തു. ഐ.ജി.എം സംസ്ഥാന സമിതിയംഗം സുഹാന ഉമർ അദ്ധ്യക്ഷത വഹിച്ചു. ടി.പി റുസീന, മറിയം അൻവാരിയ്യ പ്രസംഗിച്ചു. മനുഷ്യരാവുക മഹത്വമുള്ളവരാകുക, വളരാം പറക്കാം ചുവടുകൾ പിഴക്കാതെ, മാറ്റം സാധ്യമാണ്, പ്രവാചകൻ ഉത്തമ മാതൃക, കരിയർ പുതുവഴികൾ, തവക്കുൽ ,ഖുർആനിന്റെ വെളിച്ചത്തിലേക്ക്, ഇസ്ലാമിക വ്യക്തിത്വം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസെടുത്തു. സമാപനസമ്മേളനം ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി ഫാത്വിമ ഉദ്ഘാടനം ചെയ്തു. എം.ജി.എം ജില്ലാ സെക്രട്ടറി കെ.പി ഹസീന അദ്ധ്യക്ഷത വഹിച്ചു. കെ.പി അസീസ്, കെ.പി ഷഫീന പ്രസംഗിച്ചു.